തുറവൂർ : അരൂർ മണ്ഡലത്തിലെ നിർദ്ധന വിദ്യാർത്ഥികൾക്കു അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമ നൽകിയ 56 ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹി ച്ചു. കോടംതുരുത്ത് വി.വി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ദെലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയായി.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി,വൈസ് പ്രസിഡന്റ് ആർ.ജീവൻ,സി.ടി.വിനോദ്,ഷൈലജൻ കാട്ടിത്തറ,അഡ്വ.എം.കെ ഉത്തമൻ,പി.എം അജിത് കുമാർ,ബി.അൻഷാദ്,ജോമോൻ കോട്ടുപ്പള്ളി,കെ.എൻ.എ കരീം,എ.ഉദയൻ,രശ്മി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |