SignIn
Kerala Kaumudi Online
Saturday, 27 April 2024 5.18 AM IST

ശബരിമല നിറപുത്തരി ആഗസ്റ്റ് 16ന്

sabarimala

ശബരിമല: അഞ്ചുദിവസത്തെ കർക്കടകമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്നലെ രാത്രി 9 ന് അടച്ചു. ഉദയാസ്തമയപൂജ, നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ അഞ്ചു ദിവസങ്ങളിലായി നടന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പ്രധാന പൂജകൾ നടന്നത്. നിറപുത്തരി പൂജയ്ക്കായി ആഗസ്റ്റ് 15ന് വൈകിട്ട് നട തുറക്കും. 16ന് പുലർച്ചെ 5.55 നും 6.20 നും മദ്ധ്യേയാണ് പൂജ. പൂജയ്ക്ക് ശേഷം നെൽക്കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. വൈകുന്നേരം നട തുറക്കും. 17 മുതലേ ഭക്തർക്ക് പ്രവേശനമുള്ളൂ. പൂജകൾ പൂർത്തിയാക്കി 23ന് രാത്രി നട അടയ്ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.