SignIn
Kerala Kaumudi Online
Friday, 26 April 2024 2.53 PM IST

കുണ്ടറ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും

kundara-case

കൊല്ലം: കുണ്ടറ പീഡന പരാതിയിൽ അന്വേഷണം തുടങ്ങി. ഇന്ന് പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും.യുവതിയുടെ മൊഴി രേഖപ്പെടുത്താൻ വനിതാ പൊലീസുകാരടങ്ങിയ സംഘം ഇന്നലെ വീട്ടിലെത്തിയിരുന്നു. ഈ സമയം ഇവർ വീട്ടിലില്ലാതിരുന്നതിനാൽ മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ വൈകുന്നതിൽ വിമർശനം ഉയർന്നിരുന്നു. എൻസിപി നേതാവ് പദ്മാകരൻ യുവതിയെ കടന്നുപിടിച്ചതായി പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.

അതേസമയം എൻസിപി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്ക നടപടി പ്രഖ്യാപിച്ചേക്കും. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രന് പാർട്ടി കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് യുവതിയുടെ വീട് സന്ദർശിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KUNDARA RAPE CASE, POLICE, NCP
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.