ആലപ്പുഴ: ജില്ലയിൽ ഇന്നലെ 718 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 9357 ആയി. 12.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 685 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 30 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 1287 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 206832 പേർ രോഗമുക്തരായി. ജില്ലയിൽ 5430 ഡോസ് കൊവിഡ് വാക്സിൻ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. ഉടൻ 14,000 ഡോസ് വാക്സിൻ ജില്ലയ്ക്ക് ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |