ആലപ്പുഴ : ജില്ലയിലെ വ്യാപാരികൾക്കായി ഇന്ന് മാസ് കൊവിഡ് ടെസ്റ്റ് സംഘടിപ്പിക്കും. ടി.പി.ആർ. നിരക്ക് നിയന്ത്രിക്കുന്നതിനും വ്യാപനം കുറയ്ക്കുന്നതിനുമായാണ് കൂട്ട പരിശോധന നടത്തുന്നതെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ പറഞ്ഞു. ജില്ലയിലെ വ്യാപാരികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം വരുന്ന സാഹചര്യത്തിൽ ടി.പി.ആർ കുറയ്ക്കുവാൻ എല്ലാവരും ശ്രമിക്കണം. എല്ലാ വ്യാപാരികളും പരിശോധനയ്ക്ക് വിധേയരാകണമെന്നും കളക്ടർ നിർദ്ദേശിച്ചു. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖേനയും കൊവിഡ് പ്രവർത്തനങ്ങൾക്കായി സജ്ജമായിട്ടുള്ള 20 മൊബൈൽ വാനുകൾ ഉപയോഗിച്ചുമാണ് പരിശോധന നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |