കൊച്ചി: ഡിജിറ്റലും സുസ്ഥിരവുമായ വ്യാപാരങ്ങളുടെ പ്രവർത്തനാനന്തരീക്ഷം സംബന്ധിച്ചുള്ള യു.എന്നിന്റെ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ ഫോർ ഏഷ്യ പസഫിക് (യുനെസ്‌കാപ്പ്) തയ്യാറാക്കിയ പട്ടികയിൽ ഇന്ത്യയുടെ സ്‌കോർ 2019ലെ 78.49 ശതമാനത്തിൽ നിന്ന് 2021ൽ 90.32 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, നോർവേ, ഫിൻലൻഡ് തുടങ്ങിയ ഒ.ഇ.സി.ഡി (ദ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ്) രാജ്യങ്ങളേക്കാളും മികച്ച മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്.
143 രാജ്യങ്ങളുള്ള പട്ടികയിൽ ദക്ഷിണ-പശ്‌ചിമ ഏഷ്യയിൽ 63.12 ശതമാനവും ഏഷ്യ പസഫിക് മേഖലയിൽ 65.85 ശതമാനവും പോയിന്റുമായി ഇന്ത്യ ഏറ്റവും മികച്ച പെർഫോമൻസ് നടത്തി. സ്‌കോറിംഗിനായി പരിഗണിച്ച അഞ്ച് സൂചികകളിലും മികച്ച മുന്നേറ്റ ഇന്ത്യ കാഴ്‌ചവച്ചു. ഇതിൽ, വ്യാപാരനയ സുതാര്യതാ സൂചികയിൽ ഇന്ത്യ 100 ശതമാനം സ്‌കോറും സ്വന്തമാക്കി. വ്യാപാരമേഖലയിലെ വനിതാ പങ്കാളിത്തത്തിൽ 66 ശതമാനം മാർക്കും ഇന്ത്യയ്ക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |