SignIn
Kerala Kaumudi Online
Friday, 26 April 2024 6.58 AM IST

മിക്സഡിൽ ദീപികയ്ക്ക് ഒപ്പം അതാനു ഇല്ല, പകരം പ്രവീൺ യാദവ്

tokyo-loympics

ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ന് തുടങ്ങുന്ന മിക്‌സഡ് അമ്പെയ്ത്ത് ഫൈനൽ മത്സരത്തിൽ നിന്നും അതാനു ദാസിനെ ഒഴിവാക്കി. ഫൈനലിൽ അതാനുവിന്റെ ഭാര്യ കൂടിയായ ദീപിക കുമാരിയ്‌ക്കൊപ്പം മറ്റൊരു ഇന്ത്യൻ പുരുഷതാരം പ്രവീൺ യാദവ് മത്സരിക്കും.

ഇന്നലെ അവസാനിച്ച പുരുഷ വ്യക്തിഗത അമ്പെയ്ത്ത് റാങ്കിംഗ് മത്സരത്തിൽ അതാനു ദാസിനേക്കാളും മികച്ച പ്രകടനം പ്രവീൺ പുറത്തെടുത്തതോടെയാണ് താരത്തിന് നറുക്കുവീണത്. പ്രവീൺ 31-ാം സ്ഥാനത്തെത്തിയപ്പോൾ അതാനുവിന് 35-ാം സ്ഥാനമാണ് ലഭിച്ചത്.

പ്രവീൺ-ദീപിക സഖ്യം നാളെ ചൈനീസ് തായ്‌പേയ് ടീമിനെയാണ് നേരിടുക. സാധാരണയായി മിക്സഡ് ഡബിൾസിൽ അതാനു ദാസ്-ദീപിക കുമാരി സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നത്. ലോക റാങ്കിങ്ങിൽ ഏഴാമതാണ് ഇന്ത്യൻ സഖ്യം. പാരീസില്‍ ലോകകപ്പില്‍ അതാനുവും ദീപികയും ചേർന്ന് സ്വർണം നേടിയിരുന്നു.

റാങ്കിംഗ് റൗണ്ടിൽ തിളങ്ങാതെ ഇന്ത്യൻ താരങ്ങൾ

ഒളിമ്പിക്‌സിലെ ആദ്യം ദിനം അമ്പെയ്ത്തിൽ പുരുഷ വ്യക്തിഗത റാങ്കിംഗ് റൗണ്ടിൽ മികവ് കാട്ടാനാകാതെ ഇന്ത്യൻ താരങ്ങൾ. ഫൈനൽ റൗണ്ടിലെ എതിരാളികളെ നിശ്ചയിക്കാനുള്ള മാനദണ്ഡമായി നടത്തുന്ന റാങ്കിംഗ് റൗണ്ടിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണ് മത്സരിക്കാനിറങ്ങിയത്.ഇതിൽ പ്രവീൺ യാദവ് 31-ാം സഥാനത്തും അതാനു ദാസ് 35-ാം സ്ഥാനത്തും തരുൺദീപ് റായി 37-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

പ്രവീൺ 656 പോയിന്റും അതാനു 653 പോയിന്റും തരുൺ 652 പോയന്റും നേടി. ദക്ഷിണ കൊറിയയുടെ കിം ജെ ഡിയോക് 688 പോയിന്റോടെ ഒന്നാമതെത്തി.അമേരിക്കയുടെ ലോക റെക്കോഡ് ജേതാവ് എല്ലിസണ്‍ ബ്രാഡി 682 പോയിന്റോടെ രണ്ടാമതെത്തി.

ദീപിക ഒൻപതാമത്

വനിതകളുടെ വ്യക്തിഗത വിഭാഗം റാങ്കിംഗ് റൗണ്ടിൽ ഇന്ത്യയുടെ ദീപിക കുമാരി ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ലോക ഒന്നാം നമ്പർ താരമായ ദീപിക 663 പോയിന്റ് നേടിയപ്പോൾ 20കാരിയായ കൊറിയൻ താരം ആൻ സാൻ 680 പോയിന്റുമായി ഒന്നാമതെത്തി.ഒളിമ്പിക് റെക്കാഡും ആൻ സാൻ തിരുത്തിക്കുറിച്ചു.

വ്യക്തിഗത ഇനത്തിലെ ആദ്യ റൗണ്ടിൽ ലോക 193-ാം റാങ്കുകാരിയായ ഭൂട്ടാന്റെ കർമ്മയെയാണ് ദീപിക നേരിടേണ്ടത്.റാങ്കിംഗ് റൗണ്ടിൽ 56-ാം സ്ഥാനത്താണ് കർമ്മ ഫിനിഷ് ചെയ്തത്. വിജയിച്ച് മുന്നേറുകയാണെന്നിൽ ദീപികയ്ക്ക് ക്വാർട്ടറിൽ ആൻ സാനിനെ നേരിടേണ്ടിവരും. 2019ൽ ഇതേ വേദിയിൽ നടന്ന ഒളിമ്പിക് ടെസ്റ്റിംഗ് ഇവന്റിൽ ആൻ സാനിനോട് ദീപിക തോറ്റിരുന്നു. 1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ ഉക്രൈന്റെ ലിന ഗെരാസിമെങ്കോ കുറിച്ച റാങ്കിംഗ് റൗണ്ടിലെ 673 പോയിന്റിന്റെ റെക്കാഡാണ് ഇന്നലെ ആൻ സാൻ തിരുത്തിയെഴുതിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, TOKYO LOYMPICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.