കാത്തിരിപ്പിനൊടുവിലെത്തിയ അൽക്കസാറിന് ബുക്കിംഗിൽ ആവശ്യക്കാരേറുന്നു. ഇതുവരെ 11000 ബുക്കിംഗുകൾ ലഭിച്ചുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏകദേശം 5600 യൂണിറ്റുകൾ വിറ്റുപോയി. പെട്രോൾ, ഡീസൽ എൻജിനുകളിലായി 7 സീറ്റ്, 6 സീറ്റ് വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന് 16.30 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില. ബുക്ക് ചെയ്തതിൽ ഏറെയും ഡീസൽ എൻജിനാണ്. 157 ബി.എച്ച്.പി. പവറും 191 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ പെട്രോൾ എൻജിൻ, 113 ബി.എച്ച്.പി. പവറും 250 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. രണ്ട് എൻജിനൊപ്പവും ആറ് സ്പീഡ് മാനുവൽ ആറ് സ്പീഡ് ഓട്ടോമാറ്റ് ട്രാൻസ്മിഷനുകളും ലഭ്യമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |