മനാമ: കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് ബഹ്റൈനിൽ ഇന്നലെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. കടുത്ത നിയന്ത്രണങ്ങ
ൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ടി.പി.ആർ കുറഞ്ഞതിനെ തുടർന്നാണ് ഇളവുക
ൾ നല്കാൻ തീരുമാനിച്ചത്. നിലവിൽ രാജ്യം ഗ്രീൻ ലെവലിൽ ആയതിനാൽ മിക്കയിടങ്ങളിലും വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശനം അനുവദിച്ചുതുടങ്ങി. വീടുകളിലെ സ്വകാര്യ ചടങ്ങുകളിലും സർക്കാർ സ്ഥാപനങ്ങളിലും ജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കായിക കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, റസ്റ്റോറന്റുകൾ,ബാർബർ ഷോപ്പുകൾ തുടങ്ങിയ ഇടങ്ങളിലും ആളുകൾക്ക് പ്രവേശനമുണ്ട്.
ഇൻഡോർ കോൺഫറൻസുകൾ, സിനിമ തിയറ്ററുകൾ, ഇൻഡോർ കായിക പരിപാടികൾ എന്നിവയ്ക്ക് വാക്സിൻ എടുത്തവർക്കും കൊവിഡ് മുക്തർക്കും മാത്രമാണ് പ്രവേശനം. അതേസമയം ഗ്രീൻ ലെവലിൽ ആണെങ്കിലും സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |