ചേർത്തല : വെള്ളാപ്പള്ളി നടേശന്റെ 84-ാം ജന്മദിനത്തോടും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നതിനോടും അനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി സ്പെഷ്യൽ തപാൽ കവറും സ്റ്റാമ്പും പുറത്തിറക്കാൻ സംഘാടക സമിതി തീരുമാനിച്ചു.
ഇതിനുള്ള നിർദ്ദേശം ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അരയാക്കണ്ടി സന്തോഷ് ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്.അജുലാലിന് കൈമാറി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ആഘോഷ കമ്മിറ്റി പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.പത്മകുമാർ, കൺവീനർ അഡ്വ.സിനിൽ മുണ്ടപ്പള്ളി, ജോയിന്റ് കൺവീനർ പി.വി.രജിമോൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ കെ.എൽ.അശോകൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |