പൂച്ചാക്കൽ: വീട് കുത്തിതുറന്ന് പതിനാല് പവൻ സ്വർണാഭരങ്ങൾ കവർന്ന പ്രതിയെ പൂച്ചാക്കൽ പൊലീസ് അറസ്റ്റു ചെയ്തു.. പാണാവള്ളി പഞ്ചായത്ത് തൃച്ചാറ്റുകുളം കൊഴുവത്തറ വീട്ടിൽ ജോബി (36)നാണ് പിടിയിലായത്. കഴിഞ്ഞ പതിനഞ്ചിന് രാത്രി പാണാവള്ളി പതിനഞ്ചാം വാർഡ് കൊഴുവത്തറ മാത്യു ജോസഫിന്റെ വീടിന്റെ മുൻവാതിൽ കുത്തി തുറന്നായിരുന്നു കവർച്ച. മാത്യുവും ഭാര്യയും എറണാകുളത്തുള്ള മകളുടെ വീട്ടിൽ ആയിരുന്നു. അത് മനസിലാക്കിയ അടുത്ത ബന്ധുകൂടിയായ ജോബിൻ സുഹൃത്തിനെയും കൂട്ടി ബൈക്കിലെത്തിയാണ് കവർച്ച നടത്തുകയായിരുന്നുവെന്ന്: പാെലീസ് പറഞ്ഞു. ഇവർ വൈക്കത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണം പണയം വച്ച ശേഷം ഒളിവിൽ താമസിക്കുകയായിരുന്നു. പ്രതിയെ തൊമ്മൻകുത്തിൽ നിന്നാണ് പിടികൂടിയത്. പണയം വച്ച സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചേർത്തല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. സി.ഐ. അജയ് മോഹൻ, സി.എച്ച്.ബഷീർ, ഗോപാലകൃഷ്ണൻ.എ.എസ്.ഐ. സുനിൽ രാജൻ, സീനിയർ സിവിൽ ഓഫീസർമാരായ ശരവണൻ, നിസാർ, സിവിൽ പൊലീസ് ഓഫിസർമാരായ അനന്തകൃഷ്ണൻ, സി.ഡി.തോമസ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതിയെ ചേർത്തല കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |