കിളിമാനൂർ: വെട്ടുകത്തിയുമായി എത്തി മൊബൈൽ ഷോപ്പിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും, കടയിൽ അക്രമം കാട്ടുകയും ചെയ്തയാൾ അറസ്റ്റിൽ. വെള്ളല്ലൂർ ശിവൻമുക്കിൽ മാഹിൻ മൻസിലിൽ ഫസിലുദിനെയാണ് (66) നഗരൂർ പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ 11ഓടെയായിരുന്നു സംഭംവം. നന്നാക്കാനായി കൊടുത്ത മൊബൈൽ ഫോൺ യഥാസമയം നന്നാക്കി കൊടുത്തില്ലെന്ന് ആരോപിച്ച് പ്രതി നഗരൂർ ജംഗ്ഷനിലുള്ള മൊബൈൽ ഷോപ്പിലെത്തുകയും ജീവനക്കാരെ അസഭ്യം പറയുകയും പ്രതിയുടെ വാഹനത്തിലുണ്ടായിരുന്ന വെട്ടുകത്തി എടുത്ത് ജീവനക്കാരെ വെട്ടാൻ ശ്രമിക്കുകയുമായിരുന്നു.
വെട്ടുകത്തി മൽപ്പിടിത്തത്തിലൂടെ പിടിച്ച് വാങ്ങുന്നതിനിടയിൽ ഒരു ജീവനക്കാരന് നിസാര പരിക്കേറ്റു. നഗരൂർ പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |