SignIn
Kerala Kaumudi Online
Monday, 20 September 2021 3.51 AM IST

'തല' കിട്ടാതെ ബാർബർ ഷോപ്പുകൾ!

tele

വീട്ടിലിരുന്നവർ മുടിവെട്ടാൻ പഠിച്ചു

ആലപ്പുഴ: ലോക്ക്ഡൗൺ കാലത്ത് ഭൂരിഭാഗം പേരും വീട്ടിലിരുന്ന് പരസ്പര 'സഹായ'ത്തോടെ മുടിവെട്ട് പഠിച്ചതോടെ വെട്ടിലായിരിക്കുകയാണ് സംസ്ഥാനത്തെ ബാർബർമാർ. ഇളവ് ലഭിക്കുന്ന ദിവസങ്ങളിൽ കട തുറന്നിരുന്നിട്ടും ആളെണ്ണത്തിൽ വലിയ കുറവുണ്ടെന്ന് മേഖലയിലുള്ളവർ പറയുന്നു.

ഉപഭോക്താക്കളുമായി അടുത്ത് ഇടപഴകുന്ന വിഭാഗമായിട്ടും വാക്സിനേഷൻ ലഭ്യതയിൽ പരിഗണന ലഭിക്കാത്തതും വെല്ലുവിളിയാണ്. കൊവിഡ് മൂലം സാമ്പത്തിക നില താളം തെറ്റിയതോടെ ഭൂരിഭാഗം തൊഴിൽ വിഭാഗങ്ങൾക്കും സർക്കാർ നൽകിയിരുന്ന ആയിരം രൂപ സഹായം പോലും ഇവർക്ക് ലഭിച്ചിട്ടില്ല. പ്രവർത്തനം നടക്കാതിരുന്ന ദിവസങ്ങളിലെ വാടക ഇനത്തിൽ പോലും ഇളവ് ലഭിക്കുന്നില്ല. വൻകിടക്കാർ ബിനാമി പേരുകളിൽ നടത്തുന്ന ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിൽ പരിശോധന നടത്താതെ ഉദ്യോഗസ്ഥ‌ർ കൊവിഡ് മാനദണ്ഡങ്ങളുടെ പേരിൽ ചെറിയ കടകൾക്കെതിരെയാണ് ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്.

അംഗീകൃത ലൈസൻസുള്ള തൊഴിലാളികൾക്ക് മാത്രം ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറും ആരംഭിക്കാൻ അനുമതി നൽകണമെന്ന ആവശ്യത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ടി.പി.ആറിന്റെ പേരിൽ പ്രവർത്തനാനുമതി നിഷേധിക്കുകയും അകാരണമായി കേസുകളിൽ പെടുത്തുകയും ചെയ്യുന്നതിനെരെ കേരള സ്റ്റേറ്റ് ബാർബർ - ബ്യൂട്ടിഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരത്തിലനുള്ള ആലോചനയിലാണ്. ആദ്യ പടിയായി നാളെ 10 മുതൽ 12 വരെ സെക്രട്ടേറിയറ്റ് പടിക്കലും താലൂക്ക് ആസ്ഥാനങ്ങളിലും 'അതിജീവന സമരം' എന്ന പേരിൽ നിൽപ്പ് സമരം നടത്തും.

ആവശ്യങ്ങൾ

 വാക്സിനേഷന് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുക

 സർക്കാർ സാമ്പത്തിക പാക്കേജ് അനുവദിക്കുക

 ക്ഷേമനിധിയിൽ നിന്നു പ്രഖ്യാപിച്ച ധനസഹായം ഉടൻ വിതരണം ചെയ്യുക

 ക്ഷേമനിധി അംഗത്വം ഇല്ലാത്തവർക്കും സഹായം നൽകുക

 സെക്ടറൽ മജിസ്ട്രേറ്റുമാരുടെ തന്നിഷ്ടപരമായ ശിക്ഷാനടപടികൾ അവസാനിപ്പിക്കുക

 ലോക്ക്ഡൗൺ കാലയളവിലുള്ള വാടക, വൈദ്യുതി ചാർജ്ജ്, വെള്ളക്കരം എന്നിവ ഒഴിവാക്കുക

 ബാങ്ക് വായ്പകളുടെ പിഴ പലിശ ഒഴിവാക്കി തിരിച്ചടവിനു സാവകാശം നൽകുക

 സഹകരണ ബാങ്കുവഴി പലിശ രഹിത വായ്പ അനുവദിക്കുക

 ബിനാമി ബാർബർ- ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങൾ നിയന്ത്രിക്കുക

.........................................

ഇളവുകൾ ലഭിക്കുന്ന ദിവസങ്ങളിൽ പോലും വിരലിലെണ്ണാവുന്നവരാണ് വരുന്നത്. കൊവിഡ് മൂലം എല്ലാ വീട്ടിലും ബാർബർമാരുണ്ടായി. തുറക്കുന്ന ദിവസങ്ങളിൽ പല കാരണങ്ങൾ പറഞ്ഞ് കേസെടുക്കുന്നത് തലവേദനയാണ്

എസ്.മോഹനൻ, സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് ബാർബർ - ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.