ന്യൂഡൽഹി: കേരളത്തിലെ ഇ.എസ്. ഐ ആശുപത്രികളുടെ നിലവാരം ഉയർത്താൻ കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി രാമേശ്വർ ടെലി ലോക്സഭയിൽ എ.എം. ആരിഫ് എംപിയെ അറിയിച്ചു. എറണാകുളം ഇ എസ് ഐ ആശുപത്രിയിൽ കിടക്കകളുടെ എണ്ണം 100 ആയി ഉയർത്തി. ഇ.എസ്. ഐ സൊസൈറ്റികളെ ഇ. എസ്. ഐ കോർപറേഷൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ ഇ. എസ്. ഐ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമോ ചോദ്യത്തിന് വക്തമായ മറുപടി ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |