ആലപ്പുഴ: മക്കൾക്ക് ഓട്ടിസം, സെറിബ്രൽ പൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നിവ ബാധിച്ച നിർദ്ധനരായ അമ്മമാർക്ക് വരുമാനം മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 'സ്നേഹയാനം' പദ്ധതി പ്രകാരം ഇലക്ട്രിക് ഓട്ടോ സൗജന്യമായി നൽകും. ജില്ലയിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്കാണ് അവസരം. അപേക്ഷിക്കുന്നവരിൽ മുൻഗണനാ ക്രമത്തിൽ രണ്ടുപേരെ പരിഗണിക്കും. താത്പര്യമുള്ളവർ ആഗസ്റ്റ് 31നകം അപേക്ഷിക്കണം.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരായിരിക്കണം. ഭർത്താവ് ഉപേക്ഷിച്ചവരോ വിധവകളോ, മറ്റു വരുമാന മാർഗങ്ങൾ ഇല്ലാത്തവരോ ആയിരിക്കണം. ത്രീ വീലർ ലൈസൻസ് വേണം. അനുവദിക്കുന്ന ഇല്ക്ട്രോണിക് ഓട്ടോ മറിച്ചു വിൽപ്പന നടത്താൻ പാടില്ല. ഫോൺ: 0477 2253870.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |