പെരിന്തൽമണ്ണ: കൊളത്തൂർ സ്റ്റേഷൻ പരിധിയിൽ കുരുവമ്പലത്തെ വീട്ടിൽ നിന്നും 24ന് പുലർച്ചെ 5 പവൻ സ്വർണ്ണാഭരണങ്ങളും 5,000 രൂപയും കവർന്ന മൂവർ സംഘത്തിലെ കാസർകോട് ചീമേനി സ്വദേശി രാജൻ എന്ന ടോമി തോമസ് (56) വാഹനം സഹിതം അറസ്റ്റിൽ. കൊളത്തൂർ ഇൻസ്പെക്ടർ എ. സജിത്ത്, സബ് ഇൻസ്പെക്ടർ റെജിമോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. മാരുതി ഓംനി വാനിൽ പകൽ സമയത്ത് വീടുകൾ കയറിയിറങ്ങി കളിപ്പാട്ടങ്ങളും മറ്റും വിൽപന നടത്തുകയും മോഷണത്തിന് പറ്റിയ വീടുകൾ കണ്ട് വച്ച് രാത്രിയിൽ മോഷണം നടത്തുകയുമാണ് പതിവെന്ന് പൊലീസ് പറയുന്നു. പരിശോധനകൾക്ക് ശേഷം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ ശിവദാസ്, സീനിയർ സി.പി.ഒമാരായ കൈലാസ്, മനോജ്, മുഹമ്മദ് റാഫി, സി.പി.ഒ വിപിൻ ചന്ദ്രൻ
ഹോംഗാർഡ് സുനിൽ എന്നിവരും ഉണ്ടായിരുന്നു. മറ്റ് പ്രതികളെ കണ്ടെത്തുവാൻ അന്വഷണം ഊർജിതമാക്കിയതായും കുളത്തൂർ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |