കൊച്ചി: ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കാേടതി തീർപ്പാക്കി. കരട് മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. ദ്വീപ് ഭരണകൂടം ഏർപ്പെടുത്തിയ കരട് നിയമങ്ങൾ ചോദ്യംചെയ്ത് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ദ്വീപ് എംപി പി പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവരാണ് പൊതുതാൽപര്യ ഹർജി നല്‍കിയത്. ദ്വീപിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് കരട് നിയമങ്ങൾ തയ്യാറാക്കിയതെന്നായിരുന്നു ഹർജിൽ ആരോപിച്ചിരുന്നത്.
ജനങ്ങളുടെ ആക്ഷേപങ്ങളും ആശങ്കകളും കേന്ദ്രമന്ത്രാലയത്തെ അറിയിക്കാമെന്നും ഹർജി തീർപ്പാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |