SignIn
Kerala Kaumudi Online
Friday, 26 April 2024 11.53 PM IST

ഒരു പേ​ര് പറയൂ,​ 15​ ​ല​ക്ഷം​നേ​ടാം!

fg

ന്യൂഡൽഹി: അടിസ്ഥാനസൗകര്യവികസനത്തിന് ധനസഹായം നൽകാൻ ലക്ഷ്യമിട്ട് സർക്കാർ രൂപീകരിക്കുന്ന സ്ഥാപനത്തിന് പേര് നിർദേശിച്ച് 15 ലക്ഷംരൂപ പ്രതിഫലംനേടാം. പേര്, ടാഗ് ലൈൻ, ലോഗോ എന്നിവയാണ് നിർദേശിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും ടാഗ് ലൈനും നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപവീതമാണ് സമ്മാനം നൽകുക. രണ്ടാംസ്ഥാനം നേടുന്നവർക്ക്‌ മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് രണ്ടുലക്ഷം രൂപയും നൽകും.

പുതിയതായി രൂപീകരിക്കുന്ന ധനകാര്യ വികസന സ്ഥാപന(ഡി.എഫ്‌.ഐ)ത്തിനുവേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. എൻട്രികൾ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15ആണ്. സർഗാത്മകത, ആശയവുമായി അടുത്തുനിൽക്കുന്നവ തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ടചർ ആൻഡ് ഡെവലപ്‌മെന്റ് ആക്ട് 2021 പ്രകാരമാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‌ലൈനിനുകീഴിൽ 7000 പദ്ധതികളാണുള്ളത്. 111 ലക്ഷംകോടിയുടെ പദ്ധതി പൂർത്തീകരണത്തിന് സഹായിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഡവലപ്‌മെന്റ് ബാങ്കായിട്ടായിരിക്കും സ്ഥാപനം പ്രവർത്തിക്കുക. ധനമന്ത്രാലയമാണ് മത്സരത്തെക്കുറിച്ച്‌ അറിയിപ്പ് പുറത്തുവിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.