ആലപ്പുഴ: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനായി കൂടുതൽ സ്മാർട്ട് ഫോൺ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് ഇതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എ. അലക്സാണ്ടർ പറഞ്ഞു.
കളക്ടറുടെ ചേംബറിൽ ചേർന്ന പട്ടികജാതി വികസന ഉപദേശക സമിതിയുടെ ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണായിരത്തിലധികം അർഹരായ കുട്ടികൾക്ക് പഠനാവശ്യത്തിനായി ഫോണുകളും ലാപ്ടോപ്പും ഇതിനോടകം ലഭ്യമാക്കി. പാടശേഖരങ്ങളുടെ നടുവിലും ബണ്ടിന് സമീപവും താമസിക്കുന്ന പട്ടികവിഭാഗക്കാരുടെ പുരയിടങ്ങൾ കോർപസ് ഫണ്ട് പരിധിയിൽപ്പെടുത്തി വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. യോഗത്തിൽ വി. കെ. വേണുഗോപാൽ, ഡി. ലക്ഷ്മണൻ, ഇ. എസ് ശശികുമാർ, ലീഡ് ബാങ്ക് ജില്ല മാനേജർ എ. എ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |