തിരുവനന്തപുരം: 2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ കൊല്ലത്തും വീണാജോർജ് പത്തനംതിട്ടയിലും സജി ചെറിയാൻ ആലപ്പുഴയും വി.എൻ. വാസവൻ കോട്ടയത്തും റോഷി അഗസ്റ്റിൻ ഇടുക്കിയിലും പി. രാജീവ് എറണാകുളത്തും കെ. രാജൻ തൃശൂരും കെ. കൃഷ്ണൻകുട്ടി പാലക്കാട്ടും വി. അബ്ദുറഹിമാൻ മലപ്പുറത്തും എ.കെ. ശശീന്ദ്രൻ കോഴിക്കോട്ടും അഡ്വ. പി.എ. മുഹമ്മദ് റിയാസ് വയനാട്ടിലും എം.വി. ഗോവിന്ദൻ കണ്ണൂരും അഹമ്മദ് ദേവർകോവിൽ കാസർകോട്ടും അഭിവാദ്യം സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |