കുന്നംകുളം: അക്കിക്കാവ് മാർ ഓസ്താത്തിയോസ് ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളേജിൽ വെള്ളിമൂങ്ങയെ കണ്ടെത്തി. രണ്ടു ദിവസം മുൻപാണ് മൂങ്ങ ഓഡിറ്റോറിയത്തിലേക്ക് ദിശമാറി കയറിയത്. പുറത്തു പോകാൻ മാർഗമില്ലാതെ പറക്കുകയായിരുന്ന മൂങ്ങയെ ഹാൾ വൃത്തിയാക്കാൻ എത്തിയവരാണ് ആദ്യംകണ്ടത്. കോളേജ് അധികൃതർ അറിയിച്ചതിനെതുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി വെള്ളിമൂങ്ങയെ കൊണ്ടുപോയി. മൂങ്ങയെ വനത്തിൽ വിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അക്കിക്കാവ് മാർ ഓസ്താത്തിയോസ് ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളേജിൽ കണ്ടെത്തിയ വെള്ളിമൂങ്ങ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |