SignIn
Kerala Kaumudi Online
Friday, 24 September 2021 2.23 AM IST

കരുത്തിന്റെ തണൽ കരുതലിന്റെ സ്‌പർശം വനിതാവികസനകോർപ്പറേഷൻ മുന്നോട്ട്

ad

സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനുള്ള ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിയതിന്റെയും മുന്നോട്ടു പോകുന്നതിന്റെയും അഭിമാനത്തിളക്കത്തിലാണ് സംസ്ഥാന വനിതാവികസന കോർപ്പറേഷൻ. കേരളത്തിലെ സ്ത്രീകൾക്ക് സ്വന്തം കാലുറപ്പിച്ച് ജീവിതത്തെ സമീപിക്കാനുള്ള ഒട്ടനവധി പദ്ധതികളാണ് കോർപ്പറേഷൻ നടപ്പിലാക്കിയത്. പുതിയ ഒട്ടേറെ പദ്ധതികൾ പ്രവർത്തനമേഖലയിലാണ്. സ്ത്രീകൾക്ക് പകരം വയ്‌ക്കാനില്ലാത്ത ആത്മവിശ്വാസം പകരുന്നതോടൊപ്പം അവർക്ക് കൈത്താങ്ങേകാനും അവരെ സാമ്പത്തിക സ്വാശ്രയത്തിന്റെ പടവുകളിലൂടെ സ്വതന്ത്രരാക്കി സമൂഹത്തിന്റെ സുസ്ഥിര വികസനത്തിലും പരോഗതിയിലും ഭാഗവാക്കാക്കുന്നതിലും കേരള സംസ്ഥാനവനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള പൊതമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല.

സ്ത്രീകളുടെ ആത്മവിശ്വാസമുയർത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ് വകുപ്പെന്ന് ആവിഷ്‌ക്കരിച്ചിട്ടുള്ള ഓരോ പദ്ധതികളും തെളിയിക്കുന്നതോടൊപ്പം അടിവരയി‌‌ടുകയും ചെയ്യുന്നു. ഈ കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ വനിതശാക്തീകരണ യജ്ഞത്തിൽ ഏറെ മുന്നിലാണ് ഈ വകുപ്പ്. അത്രയധികം നേട്ടങ്ങളാണ് ഒട്ടനവധി കർമ്മപദ്ധതികളിലൂടെ കൂട്ടായ ഉത്തരവാദിത്തവും പ്രതിബദ്ധതയും പ്രതിഫലിപ്പിച്ച് വകുപ്പ് സ്വന്തമാക്കിയത്.

കരുത്തിന്റെ തണൽ കരുതലിന്റെ സ്‌പർശം

സംസ്ഥാനത്തെ സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്‌ക്കുമായി പദ്ധതികൾ ആസൂത്രണം ചെയ്‌തു നടപ്പിലാക്കുന്ന വനിതാവികസന കോർപ്പറേഷന്റെ സ്ത്രീ ശാക്തീകരണ രംഗത്തെ ഇടപെടലുകൾ പ്രധാനമായും മൂന്ന് തരത്തിലാണ്.

*181 വിമൺ ഹെൽപ്പ് ലൈൻ

സ്ത്രീകളുടെ ഉന്നമനത്തിന് സ്വീകരിക്കുന്ന ഏത് നടപടികളും പൂർണമാവുന്നത് സ്ത്രീസുരക്ഷ കൂടി ഉറപ്പു വരുത്തുമ്പോഴാണ്. ഈ പദ്ധതിയിലൂടെ ഗാർഹിക പീഡനം, മാനസിക, ശാരീരിക പ്രശ്‌നങ്ങൾ, തർക്കങ്ങൾ, സുരക്ഷാഭീതി തുടങ്ങി പിന്തുണ ആവശ്യമുള്ള ഏതുതരം സേവനങ്ങൾക്കും സ്ത്രീകൾക്കും 181 എന്ന ടോൾഫ്രീ നമ്പരിലൂടെ ഏതുസമയത്തും മിത്രയിലൂടെ വിളിക്കാവുന്നതാണ്. നിരവധി വകുപ്പുകളുടെ സേവനങ്ങൾ റഫറൽ സംവിധാനത്തിലൂടെ ഏകീകരിച്ച് കൊണ്ട് സ്വീകരിക്കപ്പെടുന്ന ഓരോ കോളിന്റെയും പ്രശ്‌നങ്ങൾ കേൾക്കുകയും കൃത്യമായ പരിഹാരം ലഭിക്കുന്നതുവരെ ഫോളോ അപ്പ് ചെയ്യുകയും നീതി ലഭിച്ചുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ് 181 ന്റെ പ്രവർത്തനരീതി.

* വിമൺ സെൽ

കേരളത്തിലെ കോളേജുകളിലെ വിദ്യാർത്ഥിനികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുന്നതിനും സർഗാത്മകത കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യപരിശീലനം ൽകുന്നതിനും ലിംഗാധിഷ്‌ഠിത അതിക്രമങ്ങൾ നേരിടുന്നതിനായി അവബോധം സൃഷ്‌ടിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് 2013 മുതൽ കോർപ്പറേഷൻ വിമൺ സെൽ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്.

* ബോദ്ധ്യം

അതിക്രമങ്ങൾ നേരിടുകയും തുടർന്ന് പൊലീസ് സ്റ്റേഷനുകളിൽ നീതി തേടിയെത്തുകയും ചെയ്യുന്ന സ്ത്രീകളോടുള്ള പൊലീസ് സമീപനം സൗഹൃദപരവും ലിംഗനീതി ഉറപ്പുവരുത്തുന്നതും ആവണം. സമൂഹത്തിൽ നിലനിൽക്കുന്ന വൈവിധ്യങ്ങളെയും ലിംഗ പദവി വിവേചനത്തെയും കുറിച്ചുള്ള ശരിയായ അറിവ് പൊലീസ് സേനയുടെ നീതിപൂർവമായതും കാലാനുസൃതവുമായ പ്രവർത്തനങ്ങൾക്ക് ആവശ്യമാണെന്ന വസ്‌തുത

181 മിത്ര കൺട്രോൾ റൂം മുഖേന കൈകാര്യം ചെയ്‌ത കേസുകളുടെ പശ്ചാത്തലത്തിൽ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ ആവിഷ്‌ക്കരിച്ച് കേരളത്തിലെ പൊലീസുകാർക്കായി 2019 ൽ നടത്തിയ പദ്ധതിയാണ് ബോദ്ധ്യം.
മുന്നേറാൻ പുതിയ ചിറകുകൾ
പുതിയ സർക്കാരിന്റെ ആദ്യ നൂറു ദിന പരിപാടികളുടെ (2021 ജൂൺ മുതൽ ആഗസ്റ്റ് വരെ) ഭാഗമായി കോർപ്പറേഷൻ ആസൂത്രണം ചെയ്‌തിരിക്കുന്ന കർമ്മ പദ്ധതികൾ നവകേരളത്തിന്റെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണ്.

അവ ഏതൊക്കെയാണെന്ന് തോന്നുന്നു.
സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വായ്‌പകൾ നൽകുന്ന പദ്ധതിയാണിത്. കോർപ്പറേഷനിലൂടെ 3876 വനിതകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാനാണ് ലക്ഷ്യമിടുന്നത്.
മറ്റു കർമ്മ പരിപാടികൾ
1. സ്‌മൈൽ (വനിതകൾക്കായുള്ള കോവിഡ് 19 പുനരധിവാസപദ്ധതി): കൊവിഡ് ബാധിച്ചു മരണം സംഭവിച്ച ഗൃഹനാഥ /ഗൃഹനാഥന്റെ വനിതകളായ ആശ്രിതർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി, ദേശീയ ധനകാര്യ വികസന കോർപ്പറേഷനുകളുടെ ഫണ്ട് ലഭ്യമാക്കി കൊണ്ട് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന വായ്‌പാ പദ്ധതിയാണ് സ്‌മൈൽ. ഈ സാമ്പത്തിക സഹായം ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റൽ സബ്സിഡി രൂപത്തിൽ പ്രത്യേക വായ്‌പാ ഇനമായാണ് ലഭ്യമാവുക. (വായ്‌പാ തുക: പരമാവധി ഒരു ലക്ഷം രൂപ).
2. നൈപുണ്യ പരിശീലനം / കാര്യക്ഷമത പരിപോഷണ പരിപാടികൾ: സ്വയം തൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിനായി വനിതകളെ സജ്ജരാക്കുന്നതിന് 300 സ്ത്രീകൾക്ക് ഓൺലൈൻ മഖേന നൈപുണ്യ പരിശീലനം നൽകുന്ന പദ്ധതി നടപ്പിലാക്കുന്നതാണ്.
3. ഓൺലൈൻ പോർട്ടൽ: വായ്‌പ വിതരണം, ഗുണഭോക്താക്കളുമായുള്ള അഭിമുഖം, വായ്പാ തിരിച്ചടവ് സൗകര്യം, വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിലെ പ്രവേശനം, പരിശീലന സ്ഥാപനങ്ങൾ മഖേന നടത്തുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനം എന്നിവ ഉൾപ്പെടെ വനിതാ വികസന കോർപ്പറേഷനിൽ ലഭ്യമായ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ഓൺലൈൻ ആയി ലഭ്യമാവും.
4. ഇ- ഓഫീസ് സംവിധാനം: വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിൽ വരുത്തുന്നതാണ്.
5. വനിതാ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നിർമാണത്തിലിരുന്ന എറണാകുളം കാക്കനാട് വർക്കിംഗ് വുമൺ ഹോസ്റ്റൽ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം.
6. വനിതാ വികസന കോർപ്പറേഷന്റെ പുതിയ ജില്ലാ ഓഫീസുകൾ കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ആരംഭിക്കും.
7. കോർപ്പറേഷൻ മഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സ്ത്രീസുരക്ഷാ പദ്ധതിയായ മിത്ര 181 വിമൻ ഹെൽപ്പ് ലൈൻ (24X7) സേവനങ്ങൾ, കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ജി.പി.എസ് ഏർപ്പെടുത്തും.

അടുത്ത അഞ്ചുവർഷത്തേക്കായി വിഭാവനം ചെയ്‌ത പദ്ധതികൾ
1. വിവിധ ദേശീയ ധനകാര്യ വികസന കോർപ്പറേഷനുകളിൽ നിന്ന് 675 കോടി രൂപ ഫണ്ട് ലഭ്യമാക്കി 31000 ഗുണഭോക്താക്കൾക്ക് സ്വയം തൊഴിൽ വായ്‌പ നൽകും.
2. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സ്വയം തൊഴിൽ തുടങ്ങുന്നതിനായി നടപ്പാക്കിയ വായ്‌പാ പദ്ധതി മഖേന 500 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.
3. കേരളത്തിലെ ഗവൺമെന്റ് / എയ്ഡഡ് സ്‌കൂളുകളിലെ അർഹരായ എല്ലാ വിദ്യാർത്ഥിനികൾക്കും പ്രയോജനം ലഭ്യമാക്കുന്നതിനായി 30 കോടി ചിലവിട്ട് ഷീ പാഡ് എം.എച്ച്.എം പദ്ധതികൾ വിപുലീകരിക്കും.
4. സുരക്ഷിതമായതും വൃത്തിയുള്ളതുമായ ഹ്രസ്വകാല താമസ സൗകര്യങ്ങൾ, വളരെ എളുപ്പത്തിൽ കേവലം ഒരു വിരൽ സ്‌പർശദൂരം തുച്‌ഛമായ ചെലവിൽ ലഭ്യമാകുന്ന Safe stay പദ്ധതിയുടെ പ്രയോജനം 200 പേർക്ക് ലഭ്യമാവും.
5. അഞ്ച് കോടി ചെലവിൽ 8000 പേർക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ ഫിനിഷിംഗ് സ്‌കൂളിനായി എറണാകുളത്തും കോഴിക്കോടും രണ്ട് സാറ്റലൈറ്റ് സെന്ററുകൾ ഒരുങ്ങുന്നു.
6. റീച്ച് ഫിനിഷിംഗ് സ്‌കൂൾ മഖേന , വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് കേരളത്തിലെ നഴ്സിംഗ് പാര മെഡിക്കൽ മേഖലയിലുള്ള 1500 പേർക്ക് ഇംഗ്ലീഷ് ഭാഷാ നൈപുണ്യ പരിശീലനവും മറ്റു വൈദഗ്ദ്ധ്യ പരിശീലനങ്ങളും നൽകുന്നതിനായി ഉദ്ദേശിക്കുന്നു.
7. ലിംഗാധിഷ്‌ഠിത അതിക്രമങ്ങൾക്കെതിരെയുള്ള ശക്തമായ ഇടപെടലിനു വേണ്ടി കേരളത്തിലെ 50,000 പോലീസ് ഉദ്യോഗസ്ഥർക്കും 10, 000 സർക്കാർ ജീവനക്കാർക്കും മൂന്നുകോടി ചെലവിൽ ലിംഗാബോധ പരിശീലനം നൽകുന്നതിനായി ബോദ്ധ്യം പദ്ധതി മുഖേന ഉദേശിക്കുന്നു.
8. ആദിവാസി വനിതകൾക്കായുള്ള നൈപുണ്യ വികസന പദ്ധതി വനമിത്ര മഖേന 500 ഗുണഭോക്താക്കളിലേക്ക് രണ്ടു കോടി രൂപയുടെ പ്രയോജനം എത്തും.
9. 2500 അന്തേവാസികൾക്ക് പ്രയോജനമാവുന്ന തരത്തിൽ 50 കോടി രൂപ ചെലവിൽ കേരളത്തിലെ എല്ലാ ജില്ലകളിലും വർക്കിംഗ് വിമൺ ഹോസ്റ്റലുകളുടെ നിർമ്മാണം.
10. ഒരു കോടി രൂപയുടെ പ്രയോജനം 25000 കോളേജ് വിദ്യാർത്ഥിനികൾക്ക് ലഭ്യമാകുന്ന രീതിയിൽ കേരളത്തിലെ കോളേജുകളിൽ വിമൺ സെൽ രൂപീകരണവും പ്രവർത്തനവും വിപുലീകരിക്കുന്നതിനായി ഉദ്ദേശിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY, WOMEN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.