കോട്ടയം: കേരളത്തിന് അഭിമാനകരമായ വിധത്തിൽ ഭരണം നടത്തുകയും അഴിമതി രഹിതമായി പ്രവർത്തിക്കുകയും ചെയ്ത പി.ടി.ചാക്കോയെ കേരളീയ സമൂഹം എക്കാലവും അഭിമാനത്തോടെ സ്മരിക്കുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു.
പി.ടി.ചാക്കോയുടെ 57 മത് ചരമവാർഷികത്തോട് അനുബന്ധിച്ച് കോട്ടയത്ത് ചാക്കോയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തുകയായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും ശക്തനായ അഭ്യന്തര മന്ത്രിയായിരുന്നു പി.ടി.ചാക്കോ. വർക്കിംഗ് ചെയർമാൻ പി.സി.തോമസ്, മോൻസ് ജോസഫ് എം.എൽ.എ ,ഫ്രാൻസിസ് ജോർജ്, ഡോ.ഗ്രേസമ്മ മാത്യു, ഏലിയാസ് സഖറിയ, സജി മഞ്ഞക്കടമ്പിൽ, പ്രിൻസ് ലൂക്കോസ്, എ.കെ.ജോസഫ്, ജേക്കബ് കുര്യാക്കോസ് എന്നിവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |