തിരുവനന്തപുരം: വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണ കോവിലിൽ മേൽശാന്തിയായി നിയമിതനായ ഉണ്ണി പൊന്നപ്പനെ ജാതിപറഞ്ഞ് അധിക്ഷേപിച്ചയാളിന്റെ പേരിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ ദേവസ്വം ബോർഡും സർക്കാരും ഇടപെടണമെന്ന് തിരുവിതാംകൂർ ദേവസ്വം ദേശീയ പ്രചാരസഭ ആവശ്യപ്പെട്ടു. ആക്ഷേപിച്ചയാളിന്റെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കാത്ത പക്ഷം വൈക്കം സത്യാഗ്രഹത്തിന്റെ ഓർമ പുതുക്കൽ നടത്തേണ്ടിവരുമെന്ന് ചെയർമാൻ ഷാജിശർമയും കൺവീനർ ആനയറ ചന്ദ്രനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |