ആലപ്പുഴ: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 1മുതൽ 15വരെ നടക്കുന്ന ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി ആലപ്പി സൈക്കിളിംഗ് കാമ്പയിന് നേതൃത്വം നൽകി. 01ന് രാവിലെ 6ന് കൊമ്മാടി ജംഗ്ഷനിൽ നിന്ന് സൈക്കിൾ റാലി ആരംഭിക്കും. പുളിങ്കുന്ന് പള്ളിക്കൂട്ടമ്മയിൽ സമാപിക്കും. 30അംഗങ്ങൾ ചേർന്ന് 1500 കിലോ മിറ്റർ സൈക്ലിംഗ് നടത്തി ക്ലബ് അംഗങ്ങളുടെ ആരരിക്കും.
ഒളിമ്പിക് അസോ. പ്രസിഡന്റ് വി.ജി. വിഷ്ണു റാലിയുടെ ഫ്ലാഗ് ഓഫ് ചെർവഹിക്കും. ചടങ്ങിൽ ഷിബു ഡേവിഡ് അധ്യക്ഷനായി, സ്പോർട്സ് കൗൺസിൽ എക്സി. അംഗം ട. ജയമോഹൻ, മുൻ കൗൺസിലർ കെ.ജെ. പ്രവീൺ ,നെഹ്റു യുവകേന്ദ്രം കോ ഡിനേറ്റർ നാദിർഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതിമേഴ്സി, സാംസൺജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത് വിജയിപ്പിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് നെഹ്റു യുവകേന്ദ്രം ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |