SignIn
Kerala Kaumudi Online
Friday, 26 April 2024 5.18 PM IST

സമാന്തരപാത പൂർത്തിയായില്ല; പാലം പൊളിക്കൽ വൈകും

road

ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ടുള്ള പാലം പൊളിക്കൽ ആരംഭിക്കാൻ രണ്ട് ദിവസം കൂടി കാലതാമസമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ. പുനർനിർമ്മിക്കുന്ന 13 ചെറിയ പാലങ്ങളിൽ പൊങ്ങ, കളർകോട് പാലങ്ങളാണ് ആദ്യ ഘട്ടത്തിൽ പൊളിക്കുക. സമാന്തരപാതയുടെ നിർമ്മാണം പൂർത്തിയാവാത്തത് മൂലമാണ് പൊളിക്കൽ വൈകുന്നത്. പാലത്തിനരികിൽ സമാന്തരപാതയ്ക്ക് വേണ്ടി തെങ്ങിൻ കുറ്റികൾ സ്ഥാപിച്ച് മണ്ണുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളക്കൂടുതലായതിനാലാണ് പണി പൂർത്തിയാവാൻ കാലതാമസം നേരിടുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. സമാന്തരപാത പൂർത്തിയായാലുടൻ പൊങ്ങയ്ക്കും കളർകോടിനും ഇടയിൽ റോഡ് അടച്ച് പൊളിക്കൽ നടപടികൾ ആരംഭിക്കും. ഇതോടെ ഗതാഗത നിയന്ത്രണങ്ങൾ ശക്തമാകും. ആംബുലൻസുകളും പ്രദേശവാസികളുടെ ചെറുവാഹനങ്ങളും മാത്രമേ എ.സി റോഡ് വഴി കടത്തിവിടൂ. താൽക്കാലിക സമാന്തരപാതയ്ക്ക് വലിയ വാഹനങ്ങളെ താങ്ങാൻ ശേഷിയുണ്ടാവില്ല. പാലം പൊളിച്ചുതുടങ്ങുന്നതോടെ കെ.എസ്.ആർ.ടി.സി ഷട്ടിൽ സർവീസ് ആരംഭിക്കും.

സർവീസുകൾ

ആലപ്പുഴ - കളർകോട്

ചങ്ങനാശേരി - പൊങ്ങ

ആലപ്പുഴ - വണ്ടാനം - എസ്.എൻ കവല - കഞ്ഞിപ്പാടം - ചമ്പക്കുളം - പൂപ്പള്ളി

അമ്പലപ്പുഴ - എടത്വ - തിരുവല്ല

ജൂലായ് 31ന് പാലം പൊളിക്കലിന്റെ ആദ്യഘട്ടം ആരംഭിക്കണമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സമാന്തരപാത പൂർത്തിയാവാതെ പാലം പൊളിക്കാനാവില്ല. രണ്ട് ദിവസത്തിനകം സമാന്തരപാതയിൽ മണ്ണിടൽ പൂർത്തിയായി സഞ്ചാരയോഗ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉദ്യോഗസ്ഥർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.