SignIn
Kerala Kaumudi Online
Friday, 26 April 2024 7.38 PM IST

മാന്ദ്യത്തിന് വിട; വാഹന വിപണി വീണ്ടും നേട്ടത്തിന്റെ പാതയിൽ

car-sales

കൊച്ചി: കൊവിഡും അടച്ചിടലുകളും മൂലമുണ്ടായ വില്പനമാന്ദ്യത്തിൽ നിന്ന് കരകയറി ആഭ്യന്തര വാഹന വിപണി. ജൂലായിൽ പാസഞ്ചർ ശ്രേണിയുടെ മൊത്ത വില്പന (ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്കുള്ള വില്പന) വളർച്ച ഇരട്ടയക്കം കടന്നു. ഇന്നലെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം മാരുതി സുസുക്കി ജൂലായിൽ 39 ശതമാനം വളർച്ച കുറിച്ചു. 2020 ജൂലായിലെ 1.01 ലക്ഷത്തിൽ നിന്ന് 1.41 ലക്ഷം യൂണിറ്റുകളിലേക്കാണ് കഴിഞ്ഞമാസം മാരുതിയുടെ വില്പന കൂടിയത്.

26 ശതമാനം മുന്നേറ്റത്തോടെ 48,042 പുതിയ വാഹനങ്ങളാണ് ഹ്യുണ്ടായ് കഴിഞ്ഞമാസം വിപണിയിലെത്തിച്ചത്; കഴിഞ്ഞവർഷം ജൂലായിൽ വില്പന 38,200 എണ്ണമായിരുന്നു. ടാറ്റാ മോട്ടോഴ്‌സിന്റെ ആഭ്യന്തര വില്പന 15,012 യൂണിറ്റുകളിൽ നിന്ന് കുതിച്ചത് 30,185 യൂണിറ്റുകളിലേക്ക്. 2,105 യൂണിറ്റുകളിൽ നിന്ന് 4,225 യൂണിറ്റുകളിലേക്ക് എം.ജി. മോട്ടോഴ്‌സിന്റെ വില്പന മെച്ചപ്പെട്ടു. ഇസെഡ്.എസ് ഇ.വി (ഇലക്‌ട്രിക് കാർ) മോഡലിന് എക്കാലത്തെയും ഉയർന്ന ബുക്കിംഗാണ് കിട്ടിയതെന്ന് കമ്പനി അഭിപ്രായപ്പെട്ടു. 12 ശതമാനം വളർച്ചയോടെ 6,055 പുതിയ കാറുകളാണ് ഹോണ്ട വിറ്റഴിച്ചത്; 2020 ജൂലായിൽ വില്പന 5,383 യൂണിറ്റുകളായിരുന്നു.

നിസാന്റെ വില്പന 784 യൂണിറ്റുകളിൽ നിന്നുയർന്ന് 4,259 യൂണിറ്റുകളിലെത്തി. മൂന്നുമടങ്ങ് വില്പന നേട്ടമാണ് സ്‌കോഡ കുറിച്ചത്. വില്പന ഉയർന്നത് 922 യൂണിറ്റുകളിൽ നിന്ന് 3,080 എണ്ണത്തിലേക്ക്. പുതിയ കോംപാക്‌റ്റ് എസ്.യു.വിയായ കുഷാഖിന് ലഭിച്ച സ്വീകാര്യതയാണ് സ്‌കോഡയ്ക്ക് കുശാലായത്. ജൂണുമായി താരതമ്യം ചെയ്‌താലും മിക്ക കമ്പനികളും കുറിച്ചത് മികച്ച വില്പന നേട്ടമാണ്. മാരുതി എട്ട് ശതമാനം, ഹ്യുണ്ടായ് 18 ശതമാനം, ടാറ്റ 25 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. ടൊയോട്ടയുടെ വില്പന ജൂണിനേക്കാൾ 49 ശതമാനം വർദ്ധിച്ച് 13,105 യൂണിറ്റുകളായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, AUTO SECTOR, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.