SignIn
Kerala Kaumudi Online
Saturday, 27 April 2024 8.38 AM IST

സ്വർണ നിറമുള്ള സൗഹൃദം

bashim

ന്താരാഷ്ട്ര സൗഹൃദ ദിനത്തിൽ ഒളിമ്പിക്സ് വേദിയിൽ നിന്ന് സൗഹൃദത്തിന്റെ വലിയ മാതൃക.

ഹൈവോൾട്ടേജ് പോരാട്ടം കണ്ട പുരുഷ ഹൈജമ്പ് പിറ്റിലാണ് സ്വർണം പങ്കിട്ട് ഖത്തറിന്റെ മുതാസ് ബർഷിമും ഇറ്രലിയുടെ ജിയാൻമാർക്കോ ടമ്പേരിയും സൗഹൃദത്തിന്റെ വലിയ മാതൃക ലോകത്തിന് കാണിച്ചു കൊടുത്തത്.

2.37 മീറ്രർ ക്ലിയർ ചെയ്താണ് ഇരുവരും സ്വർണം പങ്കിട്ടത്. ആദ്യ ശ്രമത്തിൽ തന്നെ ബർഷിമും ടമ്പേരിയും വെങ്കലം നേടിയ ബെലാറസിന്റെ മാക്സിം നെഡാസകൗവും 2.37മീറ്രർ ക്ലിയർ ചെയ്തു. എന്നാൽ 2.39 മീറ്രർ ആദ്യ മൂന്ന് ശ്രമത്തിൽ ആർക്കും ക്ലിയർ ചെയ്യാൻ കഴിഞ്ഞില്ല. നേരത്തേ ഒരു ഉയരം ക്ലിയർ ചെയ്യാൻ സമയംകൂടുതൽ എടുത്തതിനാൽ നെഡാസകൗ പിന്തള്ളപ്പെട്ടു.

ബർഷിമും ടമ്പേരിയും തുടക്കം മുതൽ ഒരു പിഴവും വരുത്താതെയായിരുന്നു ഉയരങ്ങൾ ക്ലിയർ ചെയ്ത് മുന്നോട്ടുപോയത്. അതിനാൽ ഒന്നാം സ്ഥാനത്ത് ബർഷിമും ടമ്പേരിയുമായി. തുടർന്ന് ജമ്പ് ഓഫ് എന്ന ടൈബ്രേക്കർ രീതിയിലൂടെ വിജയിയെ തീരുമാനിക്കേണ്ട സാഹചര്യമുണ്ടായി. മാച്ച് ഒഫീഷ്യൽ വന്ന് ജമ്പ് ഓഫിലേക്ക് പോകാമെന്ന് അറിയിച്ചു. എന്നാൽ ജമ്പ് ഓഫിലേക്ക് പോയില്ലെങ്കിൽ രണ്ട് സ്വർണം നൽകാൻ പറ്രുമോയെന്ന് ബർഷിം ഒഫീഷ്യലിനോട് ചോദിച്ചു. പറ്രുമെന്ന് അദ്ദേഹം മറുപടി നൽകിയപ്പോൾ ബർഷിമും ടമ്പേരിയും പരസ്പരം ഒന്ന് നോക്കിയ ശേഷം കെട്ടിപ്പിടിച്ച് അതു മതിയെന്ന് അറിയിച്ചത് കണ്ട് കായികലോകം എഴുന്നേറ്റ് നിന്ന് കൈയടിച്ചു. കൈകൊടുക്കാൻ ആഞ്ഞ ബർഷിമിന്റെ ദേഹത്തേക്ക് ചാടിക്കയറി മുറുക്കെ കെട്ടിപ്പിടിച്ചാണ് ടമ്പേരി സ്വർണം പങ്കിടാമെന്നുള്ള അദ്ദേഹത്തിന്റെ നിർദ്ദേശത്തിന് സമ്മതവും നന്ദിയും അറിയിച്ചത്.ഫീൽഡിലും പുറത്തും ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

ഒളിമ്പിക്സിൽ ഒരു ഇനത്തിൽ രണ്ട് പേർ സ്വർണം നേടിയാൽ ആ ഇനത്തിൽ വെള്ളി നൽകില്ല. വെങ്കലമേ ഉണ്ടാകൂ. അതിനാലാണ് നെഡാസകൗവുന് വെങ്കലം നൽകിയത്. 2012ൽ ഈ ഇനത്തിൽ വെങ്കലും 2016ൽ വെള്ളിയും നേടിയ താരമാണ് ഖത്തറിന്റെ ബർഷിം. 2017ലും 19ലും ലോക ചാമ്പ്യനുമായി. 2.43 ആണ് ബഷിമിന്റെ കരിയറിലെ മികച്ച പ്രകടനം. ഈ ഇനത്തിൽ ക്യൂബൻ ഇതിഹാസം ജാവിയർ സോട്ടോമേയർ 1993ൽ സ്ഥാപിച്ച 2.45 മീറ്ററാണ് റെക്കാഡ്.

2016ൽ റിയോയിൽ പരിക്കുമൂലം പങ്കെടുക്കാൻ കഴിയാതെവന്ന ടമ്പേരിക്ക് ഇത്തവണത്തെ സ്വർണം ഇരട്ടി മധുരമാണ്. 100 മീറ്രറിൽ ചാമ്പ്യനായ ജേക്കബ്‌സ് ഫിനിഷ് ലൈൻ കടന്ന ഉടൻ ടമ്പേരി ഓടിച്ചന്ന് കെട്ടിപ്പിടിച്ചാഘോഷിച്ചതും കായിക പ്രേമികളുടെ മനംകുളിർപ്പിച്ച നിമിഷമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, OLYMPICS HIG JUMP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.