ഇന്ന് ഓഗസ്റ്റ് 2. ഈ ദിവസമല്ലേ ദൃശ്യത്തിലെ ജോർജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയതെന്ന് മലയാള സിനിമാ പ്രേക്ഷകർ ചോദിക്കും.ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ട്രോൾ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി എസ്തർ അനിൽ.
കൊവിഡ് ആയതിനാൽ ഈ വർഷം ധ്യാനം ഇല്ല പോലും എന്ന അടിക്കുറിപ്പോടെ സിനിമയിലെ ചില ചിത്രങ്ങളാണ് നടി ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.ദൃശ്യത്തിൽ മോഹൻലാൽ കഥാപാത്രമായ ജോർജുകുട്ടിയുടെ ഇളയ മകളുടെ വേഷത്തിലാണ് എസ്തർ എത്തിയത്.
2013ലാണ് ദൃശ്യം പുറത്തിറങ്ങിയത്. എട്ട് വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ സിനിമയുടെ രണ്ടാം ഭാഗവുമെത്തി. ദൃശ്യം 2-നെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |