SignIn
Kerala Kaumudi Online
Saturday, 27 April 2024 9.22 AM IST

പെഗസസ്, കാർഷിക ബിൽ, സമാന്തര പാർലമെന്റ് സമ്മേളനത്തിന് പ്രതിപക്ഷം

parliament

ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിഷയം അന്വേഷിക്കാനും പാർലമെന്റിൽ ചർച്ച ചെയ്യാനുമുള്ള ആവശ്യം ഉയർത്തി കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തിപ്പെടുത്താൻ പ്രതിപക്ഷ നീക്കം. പെഗസസ്, കാർഷിക ബിൽ അടക്കം കേന്ദ്രസർക്കാർ വിമുഖത കാട്ടുന്ന വിഷയങ്ങൾ സമാന്തര പാർലമെന്റ് സമ്മേളനം (മോക്ക്) വിളിച്ച് പ്രതിഷേധിക്കാനാണ് ആലോചന. ഇന്ന് രാവിലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

ഇന്ന് രാവിലെ ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ളബിൽ രാഹുൽ ഗാന്ധി ആതിഥേയത്വം വഹിക്കുന്ന പ്രഭാതഭക്ഷണ വിരുന്നിനൊപ്പമുള്ള യോഗത്തിന് രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ കക്ഷി നേതാക്കളെ ക്ഷണിച്ചതായി കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. വർഷകാല സമ്മേളനത്തിൽ ഇനി കൈക്കൊള്ളേണ്ട തന്ത്രങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പ്രതിപക്ഷം തന്ത്രങ്ങൾ ചർച്ച ചെയ്യാൻ നടപ്പു സമ്മേളനകാലത്ത് രാഹുൽ ഗാന്ധി വിളിക്കുന്ന രണ്ടാമത്തെ യോഗമാണിത്.

അതിനിടെ തുടർച്ചയായ മൂന്നാം ആഴ്ചയും പെഗസസ് വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലും നടപടികൾ തടസപ്പെട്ടു. രാജ്യസഭയിൽ ബിൽ ചർച്ചയ്ക്കിടെ പ്രതിപക്ഷാംഗങ്ങൾ കടലാസുകൾ വലിച്ചെറിഞ്ഞു. ബഹളത്തിനിടയിലും ലോക്സഭയിൽ ജനറൽ ഇൻഷ്വറൻസ് ദേശസാത്‌ക്കരണ ബില്ലും രാജ്യസഭയിൽ ഉൾനാടൻ ജലഗതാഗത യാന ബില്ലും കേന്ദ്രസർക്കാർ പാസാക്കി. ലോക്‌സഭയിൽ ട്രൈബ്യൂണൽ പരിഷ്‌കരണ ബിൽ അവതരിപ്പിച്ചു.

പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ സ്വകാര്യവത്കരിക്കാനാണ് ജനറൽ ഇൻഷ്വറൻസ് ദേശസാത്‌ക്കരണ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധത്തിന്റെ പേരിൽ ചർച്ച ഒഴിവാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും നിയമം ഇൻഷ്വറൻസ് മേഖലയിൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രതികരിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി അടക്കം നൽകിയ ഭേദഗതി നിർദ്ദേശങ്ങൾ ശബ്ദ‌വോട്ടിനിട്ട് തള്ളിയാണ് ബിൽ പാസാക്കിയത്.

സർക്കാർ സാലഡ് ഉണ്ടാക്കുന്നതുപോലെ പാർലമെന്റിൽ ചർച്ചകളില്ലാതെ ബില്ലുകൾ മിനിട്ടുകൾ വച്ച് പാസാക്കുകയാണെന്ന് തൃണമൂൽ രാജ്യസഭാ എം.പി ഡെറിക് ഒബ്രെയ്ൻ ട്വിറ്ററിൽ കുറ്റപ്പെടുത്തി. 10ദിവസത്തിനുള്ളിൽ 12 ബില്ലുകൾ പാസാക്കിയത് ഒരു ബില്ലിന് ശരാശരി ഏഴുമിനിട്ടുമാത്രമെടുത്താണ്. നാളികേര വികസന ബോർഡ് പരിഷ്‌കാര ബിൽ രാജ്യസഭയിൽ ഒരുമിനിട്ടുകൊണ്ടാണ് പാസാക്കിയതെന്ന് എം.പി നൽകിയ രേഖയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PARLIMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.