ചേർത്തല: കേന്ദ്ര കാർഷിക വിള ഇൻഷ്വറൻസ് പദ്ധതിയായ പ്രധാനമന്ത്റി ഫസൽ ഭീമാ യോജന അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കർഷകമോർച്ച പ്രതിഷേധ ധർണ നടത്തി.
കർഷകമോർച്ച ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനിൽ മുന്നിൽ നടന്ന ധർണ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ.മോഹൻദാസ് അദ്ധ്യക്ഷനായി. ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ, ജനറൽ സെക്രട്ടറി എസ്.പത്മകുമാർ, സെക്രട്ടറി പി.രാധാകൃഷ്ണൻ,കെ.ടി.തങ്കമണി ,രമേശൻ തണ്ണീർമുക്കം, പി.പ്രശാന്ത് കടക്കരപ്പള്ളി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |