കിളിമാനൂർ: ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് അരിഷ്ട കച്ചവടം. വീര്യം കൂടിയ 8 പെട്ടി അരിഷ്ടം പൊലീസ് പിടികൂടി. പോങ്ങനാട് ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന കസ്തൂരി ഹെർബൽ ഫാർമസ്യൂട്ടിക്കലിന്റെ മറവിൽ ലഹരി കൂടിയ അരിഷ്ടം വില്പന നടത്തിയവരെയാണ് പൊലീസ് പിടികൂടിയത്. വിവിധതരം പേരുകളിലുള്ള അരിഷ്ടങ്ങൾ പിടികൂടിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ആറ്റിങ്ങൽ ഡിവൈ.എസ്. പി സുനീഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം കിളിമാനൂർ എസ്.എച്ച്.ഒ സനൂജിന്റെ നേതൃത്വത്തിലാണ് അരിഷ്ടം പിടികൂടിയത്. ബാറുകളും ബിവറേജസും അവധി ആയതിനാൽ വലിയ തോതിലുള്ള കച്ചവടമാണ് ഇവിടെ നടന്നുവന്നത്. തൊണ്ടി മുതൽ കസ്റ്റഡിയിൽ എടുത്തശേഷം വില്പനശാല പൊലീസ് സീൽചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |