SignIn
Kerala Kaumudi Online
Saturday, 27 April 2024 9.36 AM IST

വഴിയിൽ നിന്നു പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു ഗർഭിണിയാക്കി; പതിനാലുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു

pocso

പാമ്പാടി: വഴിയിൽ നിന്ന് പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ വിദ്യാർത്ഥിനിയുടെ ഗർഭസ്ഥ ശിശു മരിച്ചു. നാലരമാസം പ്രായമായ ഗർഭസ്ഥശിശു ആണ് മരിച്ചത്. പതിനാലുകാരിയെ രക്തസ്രാവത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വഴിയിൽവച്ചു പരിചയപ്പെട്ട യുവാവ് തന്നെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി നൽകിയ മൊഴി. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. പെൺകുട്ടി നൽകിയ സൂചനകളനുസരിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് മനസിലായത്. സംഭവം നടന്നത് മണർകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അന്വേഷണം അങ്ങോട്ടേക്കു കൈമാറുമെന്നും പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു ശ്രീജിത്ത് അറിയിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POCSO CASE, POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.