SignIn
Kerala Kaumudi Online
Friday, 26 April 2024 5.01 PM IST

പാലാ എം എൽ എയ്‌ക്കെതിരെ മൂന്ന് കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി

mani-c-kappan

ന്യൂഡൽഹി: പാലാ എം എൽ എയും നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് നേതാവുമായ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയിൽ ഹർജി. മുംബയ് മലയാളിയായ ദിനേശ് മേനോനാണ് എം എൽ എയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ഹർജി ഫയൽ ചെയ്തത്. ഹർജിക്കാരന്റെ കൈയിൽ നിന്നും മൂന്നേകാൽ കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് ഹർജിയിൽ പറയുന്നത്. നേരത്തെ ദിനേശിന്‍റെ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു,

കണ്ണൂർ വിമാനത്താവളത്തിന്‍റെ ഓഹരി നൽകാമെന്ന് പറഞ്ഞ് തന്റെ പക്കൽ നിന്നും മൂന്നേകാൽ കോടി രൂപ കാപ്പൻ തട്ടിയെടുത്തെന്ന് ദിനേശ് പറയുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കാപ്പനെതിരെ ചുമത്തിയിട്ടുള്ളത്. ആരോപിച്ച കുറ്റങ്ങൾ പ്രാഥമികമായി നില നിൽക്കുന്നവയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANI C KAPPAN, PALA MLA, FINANCIAL FRAUD, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.