താനൂർ : താനാളൂർ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും കിടപ്പുരോഗികളെ പരിചരിക്കുന്ന ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനഫണ്ട് കണ്ടെത്തുന്നതിനായി മെഗാ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. 15,000 പേർക്ക് ബിരിയാണി വിതരണം ചെയ്യുന്ന പരിപാടി ആഗസ്റ്റ് 15നാണ് നടത്തുന്നത്.
ഏഴുവർഷം മുമ്പ് മൂച്ചിക്കൽ കേന്ദ്രീകരിച്ച് സി.കെ മൊയ്തീൻ ബാവയുടെ നേതൃത്വത്തിലാണ് ഹസ്തം ആരംഭിച്ചത്. കിടപ്പിലായ രോഗികളുടെ വീടുകളിലെത്തി പരിചരണം നൽകുകയും ആവശ്യമായ മരുന്നും ഭക്ഷണക്കിറ്റും എത്തിക്കുകയും ചെയ്യും. ഓരോ മാസവും നിശ്ചിത തുക സാമ്പത്തിക സഹായവും നൽകുന്നുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും യോജിച്ചാണ് പരിപാടി നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |