നടൻ ഹരീഷ് പേരടിയുടെ തെലുങ്ക് ചിത്രം മിഷൻ ഇംപോസിബിളിലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി തന്നെയാണ് പോസ്റ്റർ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
'പ്രിയപ്പെട്ട അമ്മ മലയാളമേ ഒരു പാട് നന്ദി...തമിഴ് മാത്രമല്ല തെലുങ്ക് സിനിമലോകവും എന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട്...എല്ലാത്തിനും കാരണം അക്ഷരം പഠിപ്പിച്ച അമ്മയാണ്...മലയാളമാണ്'-എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
മിഷൻ ഇംപോസിബിളിന്റെ ഭാഗമാകുന്ന വിവരം നേരത്തെ ഹരീഷ് പേരടി ആരാധകരെ അറിയിച്ചിരുന്നു.ബോളിവുഡ് നടി തപ്സി പന്നു തെലുങ്കിലേക്ക് തിരിച്ച് വരവ് നടത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |