പുത്തൻ പടം സിനിമാസിന്റെ ബാനറിൽ റാഫി വേലുപ്പാടം നായകനാവുന്ന 'എഗൈൻ ജി.പി.എസിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ കഥയും, തിരക്കഥയും സംവിധാനവും, റാഫി വേലുപ്പാടം തന്നെയാണ്. ചിത്രത്തിൽ
അജീഷ് കോട്ടയം, ശിവദാസൻ മാരമ്പിള്ളി, മനീഷ്, സഞ്ജു ശിവ, ലിജോ അഗസ്റ്റിൻ, മനോജ് വലംചുസി, കോട്ടയം പുരുഷൻ, അമ്പിളി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം ടി. ഷമീർ മുഹമ്മദ്, ചിത്രസംയോജനം മിൽജോ ജോണി, സംഗീതം: രാഗേഷ് സ്വാമിനാഥൻ, പാടിയത്: സിത്താര കൃഷ്ണകുമാർ, സന്നിദാനന്ദൻ, രാഗേഷ് സ്വാമിനാഥൻ. സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂർ, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ് സ്വാമിനാഥൻ പ്രൊഡക്ഷൻ കണ്ട്രോളർ: ഹോച്ച്മിൻ കെ.സി, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ ഒ.ടി.ടിയിലൂടെ റിലീസാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |