ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റ ഒന്നാം പാദത്തിൽ എസ്.ബി.ഐയുടെ അറ്റാദായത്തിൽ 55 ശതമാനം വർദ്ധന. കഴിഞ്ഞ വർഷത്തിന്റെ ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോഴാണ് ലാഭത്തിൽ വർദ്ധനയുണ്ടായത്. 6504 കോടിയാണ് ഒന്നാം പാദ ലാഭം. കഴിഞ്ഞ വർഷം ഇത് 4,189.34 കോടിയായിരുന്നു.
എസ്.ബി.ഐയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റിൽ അഞ്ച് ശതമാനം വർദ്ധനയുണ്ടായിട്ടുണ്ട്. 18,975 കോടിയാണ് എസ്.ബി.ഐയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ്. കഴിഞ്ഞ വർഷം 18,061 കോടിയായിരുന്നു. പലിശയിൽ നിന്നുള്ള വരുമാനത്തിൽ 3.74 ശതമാനം വർദ്ധനയുണ്ടായി. ആകെ നിക്ഷേപത്തിൽ 8.82 ശതമാനമാണ് വർദ്ധന. ആഭ്യന്തര വായ്പയിലും 5.64 ശതമാനം വർദ്ധനയുണ്ടായിട്ടുണ്ട്. കിട്ടാകടത്തിന്റെ തോതിലും കുറവുണ്ടായിട്ടുണ്ട്. എൻ.പി.എ 9,420 കോടിയിൽ നിന്ന് 5,029 കോടിയായാണ് കുറഞ്ഞത്. മികച്ച ലാഭമുണ്ടാവുമെന്ന പ്രവചനങ്ങളുണ്ടായതോടെ ബി.എസ്.ഇ.യിൽ എസ്.ബി.ഐ ഓഹരികൾക്ക് അഞ്ച് ശതമാനം നേട്ടമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |