ആലപ്പുഴ: ആലപ്പുഴയിലെ പൈതൃകസ്മാരകങ്ങളിൽ ഒന്നായ ലൈറ്റ് ഹൗസിൽ കയറുന്നതിന് പുറമേനിന്നും ലിഫ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എ.എം.ആരിഫ് എം.പി. കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളിന് നിവേദനം നൽകി. 1862ൽ സ്ഥാപിക്കപ്പെട്ടതായ ലൈറ്റ് ഹൗസിൽ കയറാനായി ധാരാളം സഞ്ചാരികൾ എത്താറുണ്ടെങ്കിലും അകത്തുള്ള ഗോവണിയിലൂടെ മുകളിലേയ്ക്ക് കയറാൻ ബുദ്ധിമുട്ടാണ്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതി പൂർത്തിയാകുമ്പോൾ ലൈറ്റ് ഹൗസിന്റെ പ്രാധാന്യം വർദ്ധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡയറക്ടറേറ്റ് ഒഫ് ലൈറ്റ് ഹൗസസിന് നിർദ്ദേശം നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എം.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |