ആലപ്പുഴ: സംസ്ഥാനത്തെ ആയുർവേദം, ഹോമിയോ, ദന്തൽ, പാരമ്പര്യ ചികിത്സ, സിദ്ധ, യുനാനി, മർമ്മ വിഭാഗങ്ങൾ, സ്വതന്ത്രമായി പ്രവർത്തിക്കുന്ന ലബോറട്ടറികൾ, ബ്ലഡ് ബാങ്കുകൾ, കാത്ത് ലാബുകൾ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിന് ഉപദേശക ഉപസമിതി യോഗം ചേരുന്നു. ഇന്ന് രാവിലെ 11.30ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളിലാണ് തെളിവെടുപ്പ്. മേഖലകളിൽ പ്രവർത്തിക്കുന്ന ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള തൊഴിലാളി, തൊഴിലുടമ പ്രതിനിധികൾക്ക് പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |