SignIn
Kerala Kaumudi Online
Saturday, 04 May 2024 5.25 AM IST

മുഹറം മുസ്ലിം ജനതയ്ക്ക് ആഘോഷമല്ല ദുരന്ത സ്മരണയുടെ നാളാണ്, ഓണത്തിനൊപ്പം മുഹറം കൂടി ചേർത്ത് പറയുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന് പി കെ കൃഷ്ണദാസ്

p-k-krishnadas

തിരുവനന്തപുരം: സംസ്ഥാനത്ത് കാലങ്ങളായി സഹകരണ വകുപ്പ് നടത്തിവരുന്ന ഓണച്ചന്തയ്ക്ക് ഇത്തവണ ‘ഓണം-മുഹറം ചന്ത’ എന്ന് പേരിട്ടതിനെ വിമർശിച്ച് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രി നിങ്ങൾക്ക് വലിയ ഭയമാണ്. ഓണത്തിനൊപ്പം മുഹറം കൂടി ചേർത്തു പറയുന്നത് ആരെ പ്രീണിപ്പിക്കാനാണ്. ഓണം മലയാളിയുടെ ദേശീയോത്സവമാണ്. മുഹറം മുസ്ലിം ജനതയ്ക്ക് ആഘോഷമല്ല ദുരന്ത സ്മരണയുടെ നാളാണ്. ഓണം ദേശീയോത്സവമെന്ന് പറയാനുള്ള ചങ്കുറപ്പും പിണറായിക്ക് നഷ്ടപ്പെട്ടുമോ? പ്രീണന രാഷ്ട്രീയം മുഖ്യനെ അന്ധനാക്കിയോ എന്നും കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചു.

പി.കെ. കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഓണം- മുഹറം ചന്ത
മുഖ്യമന്ത്രി നിങ്ങൾക്ക് വലിയ ഭയമാണ്. ഓണത്തിനൊപ്പം മുഹറം കൂടി ചേർത്തു പറയുന്നത് ആരെ പ്രീണിപ്പിക്കാനാണ്. ഓണം മലയാളിയുടെ ദേശീയോത്സവമാണ്. ഓണത്തിനൊപ്പിച്ച് മുഹറം ചേർക്കുന്നത് ഒരു പക്ഷെ ഇസ്ലാമിക വിശ്വാസികൾ പോലും അംഗീകരിക്കില്ല. ഏതായാലും മുഖ്യമന്ത്രിക്ക് തെറ്റി.മുഹറം മുസ്ലിം ജനതയ്ക്ക് ആഘോഷമല്ല ദുരന്ത സ്മരണയുടെ നാളാണ്. ഓണം ദേശീയോത്സവമെന്ന് പറയാനുള്ള ചങ്കുറപ്പും പിണറായിക്ക് നഷ്ടപ്പെട്ടുമോ..? അതോ പുത്ര വാത്സല്യം കൊണ്ട് അന്ധനായ ധൃതരാഷ്ട്രരെ പോലെ പ്രീണന രാഷ്ട്രീയം മുഖ്യനെ അന്ധനാക്കിയോ..?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONAM, MUHARRAM, CONSUMER FED MARKETS, P K KRISHNADAS, BJP, PINARAYI VIJAYAN, PINARAYI, LDF, CPM, LDF GOVT, PINARAYI GOVT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.