ആലപ്പുഴ: കേരളാ പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊലീസ് സംഘടനയുടെ സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയും കെ.പി.പി.എ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ജെ. ജോർജ് ഫ്രാൻസിസിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു.
കൈതവന റോയൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗം കെ.പി.പി.എ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. ഉത്തമൻ അദ്ധ്യക്ഷനായി. കെ. ശശിധരൻ, സി.എക്സ്. ഗിവൻസൻ, കെ.ജി.വിശ്വപ്പൻ, വി.ജെ. ജോൺ, ബാബുജി, പി. മോഹൻ എന്നിവർ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജി. ഹരിദാസ് സ്വഗതവും ജോ. സെക്രട്ടറി കെ.എസ്. ബൈജു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |