കാസർകോട്: പെരിയ ഇരട്ട കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി. കേസില പ്രതി സഞ്ചരിച്ച ബൈക്കാണ് ബേക്കൽ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് കാണാതായത്. ശരത് ലാലിനെയും, കൃപേഷിനെയും അക്രമിക്കാനെത്തിയ സംഘം ഉപയോഗിച്ച ബൈക്കുകളിൽ ഒന്നായിരുന്നു ഇത്.
കേസിലെ എട്ടാം പ്രതി വെളുത്തോളി സ്വദേശി സുബീഷ് സഞ്ചരിച്ച കെ എൽ 60 എൽ 5730 ഹോണ്ട മോട്ടോർ സൈക്കിളാണ് കാണാതായത്. കസ്റ്റഡിയിലെടുത്ത മോട്ടോർ സൈക്കിൾ കാസർകോട് സിജെഎം കോടതിയിൽ ഹാജരാക്കിയെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ ബേക്കൽ പൊലീസിന്റെ സുരക്ഷാ കസ്റ്റഡിയിൽ കോടതി ബൈക്ക് നൽകിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. നിലവിൽ പെരിയ കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. ആയുധങ്ങളുടെ ഫോറൻസിക് പരിശോധനയടക്കം നടക്കാനിരിക്കെയാണ് കൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളിലൊന്ന് കാണാതായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |