കോട്ടയം: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാൻഡിൽ നിന്ന പതിനെട്ടുകാരനെ ചരിചയം നടിച്ച് കൂട്ടിക്കൊണ്ടു പോയി ക്വാർട്ടേഴ്സിലെത്തിച്ച് പീഡിപ്പിച്ച എസ്.ഐ ക്ക് സസ്പെൻഷൻ. കോട്ടയം ആംഡ് റിസർവ് ക്യാമ്പിലെ എസ്.ഐ ഷാജുദ്ദീനെയാണ് (55) ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.
അച്ഛന്റെ സുഹൃത്താണെന്ന് ഭാവിച്ചാണ് പ്ളസ് ടു വിദ്യാർത്ഥിയെ ഇയാൾ പൊലീസ് ക്വാർട്ടേഴ്സിലെത്തിച്ചത്. ക്വാർട്ടേഴ്സിൽ നിന്ന് ഇറങ്ങി ഓടിയ വിദ്യാർത്ഥി വീട്ടിലെത്തി പിതാവിനോട് വിവരങ്ങൾ പറഞ്ഞു. കാറിന്റെ നമ്പർ ഒാർത്തുവച്ചിരുന്നതിനാൽ അതുൾപ്പെടുത്തി ജില്ലാ പൊലീസ് മേധാവിക്ക് പിതാവ് പരാതി നൽകി. തുടർന്ന് ഈസ്റ്റ് എസ്.ഐ ക്വാർട്ടേഴ്സിലെത്തി എസ്.ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |