SignIn
Kerala Kaumudi Online
Friday, 26 April 2024 11.19 AM IST

സംസ്ഥാനത്ത് ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി

veena-george

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിലെ നിയമങ്ങൾ ഡോക്ടർമാർക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിന് പര്യാപ്തമാണെന്നും മന്ത്രി. മാത്യു കുഴൽ നാടൻ ഓഗസ്റ്റ് നാലിന് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്.

പൊതുജനങ്ങൾക്കിടയിൽ ഇത് സംബന്ധിച്ച് ബോധവൽക്കരണം നടത്താനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാർക്ക് എതിരായ അതിക്രമങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ മറുപടി എന്നത് ശ്രദ്ധേയം.

കഴിഞ്ഞ ആഴ്‌ചയാണ് തിരുവനന്തപുരത്ത് വനിതാ ഡോക്ടർ ആക്രമണത്തിന് ഇരയായത്. ഫോർട്ട് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മാളുവിനെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്തത്. ഇതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSAULT AGAINST DOCTORS, HEALTH MINISTER, VEENA GEROGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.