ആലപ്പുഴ: ദേന ബാങ്ക്, വിജയ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ മറ്റു ബാങ്കുകളുമായി ലയിപ്പിച്ചിരിക്കുന്നതിനാൽ ഈ ബാങ്കുകളിൽ അക്കൗണ്ടുള്ള ഗുണഭോക്താക്കളുടെ ഐ.എഫ്.എസ്.സി/ബ്രാഞ്ച് എന്നിവയിൽ മാറ്റം വന്നിട്ടുണ്ട്. ഇതിനാൽ മത്സ്യത്തൊഴിലാളി പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുടെ പുതിയ ബാങ്ക് പാസ് ബുക്കുകൾ അടിയന്തരമായി കൈപ്പറ്റി അക്കൗണ്ട്, പെൻഷൻ, ആധാർ വിവരങ്ങൾ ഫിഷറീസ് ഓഫീസുകളിൽ എത്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |