തിരുവനന്തപുരം: തിരുവല്ലത്ത് ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കാൻ ഓടിയെത്തിയ അമ്മൂമ്മയും അമ്മയും മരിച്ചു. ഹെന്ന മോഹൻ(60), മകൾ നീതു മോഹൻ(27) എന്നിവരാണ് മരിച്ചത്. സംഭവം ഇങ്ങനെ. ഹെന്നയുടെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മകൾ നീതു മക്കളുമൊത്ത് അമ്മയെ കാണാൻ എത്തിയതായിരുന്നു. നീതുവിന്റെ രണ്ട് മക്കൾ വീടിന് സമീപം കളിക്കുകയായിരുന്നു. ഇതിനിടെ രണ്ട് വയസുളള ഇളയകുട്ടി വീട്ടിലെ എർത്ത് വയറിൽ പിടിച്ചു.
തുടർന്ന് വൈദ്യുതാഘാതമേറ്റ കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തിയ ഹെന്നയ്ക്കും നീതുവിനും ഷോക്കേൽക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരും ഷോക്കേറ്റ് വീണുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞതായി സ്ഥിരീകരിച്ചു. കുട്ടിയും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭ്യമായ വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |