അടൂർ :പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിലെ സാന്ത്വന പരിചരണവേദിയുടെ ആഭിമുഖ്യത്തിൽ അവയവദാന ബോധവത്കരണ വെബിനാർ നടത്തി. സിനിമ സംവിധായകൻ തിരുവനന്തപുരം ജഹാൻഗീർ ഉമ്മർ ഉദ്ഘാടനം ചെയ്തു. സാന്ത്വനം കോ- ഒാർഡിനേറ്റർ പഴകുളം ബൈജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിത റഷീദ്, മുരളി കുടശനാട്, എസ്.അൻവർഷ എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബിന്റെ നേതൃത്വത്തിൽ അവയവദാന സമ്മതപ്രതിജ്ഞയെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |