SignIn
Kerala Kaumudi Online
Tuesday, 07 May 2024 11.49 AM IST

സി.പി.എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ എറണാകുളത്ത്

cpm

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം അടുത്ത വർഷം ഫെബ്രുവരിയിൽ എറണാകുളത്ത് നടത്താൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നിശ്ചയിച്ചതിനാൽ സംസ്ഥാന സമ്മേളനം എറണാകുളത്തോ കൊല്ലത്തോ നടന്നേക്കുമെന്ന സൂചനകളുയർന്നിരുന്നു.

പാർട്ടി സമ്മേളനങ്ങൾ പൂർണ്ണമായി കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തും. സെപ്റ്റംബർ 15നും ഒക്ടോബർ 15നുമിടയിൽ ബ്രാഞ്ച് സമ്മേളനങ്ങളും ഒക്ടോബർ 15 മുതൽ നവംബർ 15വരെ ലോക്കൽ സമ്മേളനങ്ങളും നവംബർ 15നും ഡിസംബർ 15നുമിടയിൽ ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കും. ജില്ലാ സമ്മേളനങ്ങൾ ജനുവരിയിൽ പൂർത്തീകരിക്കും. പാർട്ടിയിൽ വിവിധ കമ്മിറ്റിയിലുള്ള അംഗങ്ങൾക്ക് ഉയർന്ന പ്രായപരിധി 75 വയസ്സായി നിശ്ചയിച്ചുള്ള കേന്ദ്രകമ്മിറ്റി തീരുമാനം സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിംഗിനും മറ്റുമായി നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയും ചേരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.