മധുര: മധുര ആധീനം മഠാധിപതി അരുണഗിരിനാഥ ജ്ഞാനസംബന്ധ പരമാചാര്യ (77) അന്തരിച്ചു. ലോകത്തെ ഏറ്റവും പ്രാചീനമായ ശൈവ മഠങ്ങളിലൊന്നായ മധുര ആധീനത്തിലെ 292ാമത് ആചാര്യനായിരുന്നു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തന്റെ പിൻഗാമിയായി വിവാദ സന്യാസി നിത്യാനന്ദയെ അദ്ദേഹം പ്രഖ്യാപിച്ചത് വിവാദമായിരുന്നു. എതിർപ്പുകളെ തുടർന്ന് അദ്ദേഹം തീരുമാനത്തിൽ നിന്ന് പിന്മാറിയെങ്കിലും അവകാശവാദമുന്നയിച്ച് നിത്യാനന്ദ കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ പരിഗണനയിലാണ്
മതസൗഹാർദത്തിന്റെ പ്രതീകമായിട്ടാണ് അരുണഗിരിനാഥ അറിയപ്പെട്ടിരുന്നത്.
മാദ്ധ്യമപ്രവർത്തകനായി ജീവിതം ആരംഭിച്ച അദ്ദേഹം ക്രമേണ ആത്മീയതയിലേക്ക് തിരിയുകയായിരുന്നു. ഇസ്ലാമിക ഭക്തിഗാനങ്ങൾ മനോഹരമായി പാടുന്ന പരമാചാര്യയുടെ വീഡിയോകൾ ഏറെ പ്രചാരം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |